ഡൽഹി: മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.
സിക വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി.
​ഗർഭിണികളിൽ പരിശോധന നടത്തി ​ഗർഭ പിണ്ഡത്തിന്റെ വളർച്ച നിരീക്ഷിക്കുകയും ജാ​ഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു.
പരിസരം ഈഡിസ് കൊതുക് മുക്തമാക്കാനും സ്ഥിതി​ഗതികൾ നിരീക്ഷിക്കാനും ആശുപത്രികളിൽ നോഡൽ ഓഫീസർമാരെ നിയമിക്കാനും കേന്ദ്രം നിർദേശം നൽകി.
ജനവാസ മേഖലകൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആരോ​ഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി, ചിക്കൻ​ഗുനിയ എന്നിവയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *