തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ പ്രധാന ഭാരവാഹികളില്‍ സ്ത്രീകള്‍ ഇല്ലാത്തതിനെ വിമര്‍ശിച്ച് സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി.കെ.ശ്രീമതി. ”’അമ്മക്ക്’ ആൺമക്കളേ ഉള്ളൂ ? പെൺമക്കളില്ലേ ? പരിഗണിക്കാത്തത് കൊണ്ടാണോ ? ”-എന്നാണ് ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ‘അമ്മ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വീണ്ടും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധിഖാണ് ജനറല്‍ സെക്രട്ടറി. ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിയായി ബാബുരാജും, ട്രഷററായി ഉണ്ണി മുകുന്ദനും തിരഞ്ഞെടുക്കപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *