ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണമണിഞ്ഞു. അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ, രാജേഷ് രമേശ്, മുഹമ്മദ് അജ്മൽ എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ഇതിൽ രാജേഷ് രമേശ് ഒഴികെ മൂന്നു പേരും മലയാളികളാണ്. ഇതേയിനത്തിന്‍റെ വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ മിശ്ര, ശുഭ വെങ്കടേശ്വരൻ, പ്രാചി, വിദ്യ രാംരാജ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *