രണ്ട് ഭാര്യമാരുമായി ബിഗ് ബോസില്‍ വന്ന ഭര്‍ത്താവ്: ഒരു ഭാര്യ പുറത്തേക്ക്, പ്രേക്ഷകര്‍ രോഷത്തില്‍

മുംബൈ: ബിഗ് ബോസ് ഒടിടി 3 മത്സരാർത്ഥി പായൽ മാലിക്ക് പുറത്തായി. വാരാന്ത്യ എപ്പിസോഡില്‍ പ്രേക്ഷകരിൽ നിന്ന് വേണ്ടത്ര വോട്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഷോയിൽ നിന്ന് യൂട്യൂബറായ ഇവര്‍ പുറത്താക്കപ്പെട്ടത്. ഇൻസ്റ്റാഗ്രാമിലെ ജിയോസിനിമയുടെ ഔദ്യോഗിക പേജില്‍ ഈ വാർത്ത അറിയിച്ചുള്ള ഔദ്യോഗിക പോസ്റ്റ് വന്നിട്ടുണ്ട്. അതേ സമയം ഇവരുടെ ഭർത്താവ് അർമാൻ മാലിക്കും രണ്ടാം ഭാര്യ കൃതിക മാലിക്കും ഷോയില്‍ തുടരുകയാണ്. 

മലയാളം ബിഗ് ബോസ് സമാപിച്ചതോടെ ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി ആരംഭിച്ചിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ഷോ. ബിഗ് ബോസ് ഒടിടി അമ്പത് ദിവസമായിരിക്കും നീണ്ടു നില്‍ക്കുക. ബോളിവുഡ് താരം അനില്‍ കപൂറാണ് ഇത്തവണ ബിഗ് ബോസ് ഒടിടി ഷോ അവതരിപ്പിക്കുന്നത്. 

അതേ സമയം പായലിനെ പുറത്താക്കിയതില്‍ പ്രേക്ഷകര്‍ തൃപ്തരല്ലെന്നാണ് ജിയോ സിനിമ പോസ്റ്റിന് അടിയില്‍ വരുന്ന കമന്‍റുകള്‍ വ്യക്തമാക്കുന്നത്. പോസ്റ്റിനോട് പ്രതികരിച്ച് ഒരു ആരാധകൻ പറഞ്ഞത് “അത് ന്യായമായ പുറത്താക്കല്‍ അല്ല. ദീപക്കും മുനിഷയും നെയ്‌സിയും സന സുൽത്താനും അവിടെ എന്താണ് ചെയ്യുന്നത്? തികച്ചും അന്യായവും പക്ഷപാതപരവുമായ തീരുമാനം. മത്സരാർത്ഥിയോടുള്ള പക്ഷപാതപരമായ സമീപനത്താല്‍ ബിഗ് ബോസ് ബഹിഷ്‌കരിക്കേണ്ട അവസ്ഥയാണ്”.  “പായൽ ഇത് അർഹിക്കുന്നില്ല, അന്യായമായ പുറത്താക്കലാണ് ഇത്” എന്നതാണ് മറ്റൊരു കമന്‍റ്. 

“പായല്‍ വീട്ടില്‍ നില്‍ക്കാന്‍ അർഹയാണ്, പക്ഷേ ലോകം നല്ല ആളുകൾക്കുള്ളത് മാത്രം അല്ലല്ലോ. അതാണ് ഇവിടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്” – ഒരു കമന്‍റ് പറയുന്നു. ദശലക്ഷക്കണക്കിന് ആരാധകരോടും അന്തസ്സോടും കൂടിയാണ് പായൽ പുറത്തിറങ്ങിയതെന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു. “വോട്ട് കൊണ്ട് ഒന്നും സംഭവിക്കില്ല, ബിഗ് ബോസ് പുറത്താക്കാൻ ആഗ്രഹിക്കുന്നവരെ മാത്രമേ പുറത്താക്കൂ.” എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

മത്സരാർത്ഥികളോട് സംസാരിച്ച ഷോയുടെ അവതാരകൻ അനിൽ കപൂർ പറഞ്ഞു, രണ്ട് മത്സരാർത്ഥികളെ നോമിനേഷനിൽ നിന്ന് രക്ഷിച്ചു. അർമാൻ മാലിക്കും ദീപക് ചൗരസ്യയുമായിരുന്നു അവർ.  പായൽ പുറത്താക്കിയാൽ എന്ത് സംഭവിക്കുമെന്ന് അനിൽ കപൂര്‍ ഭര്‍ത്താവ് അർമാനോട് ചോദിച്ചു. “ഞാൻ എന്തിനും തയ്യാറാണ്, അവൾ എലിമിനേറ്റായാൽ അവൾ വീട്ടിൽ പോയി ഞങ്ങളുടെ നാല് കുട്ടികളെ നോക്കും. അവൾ ഇവിടെ നില്‍ക്കാന്‍ അര്‍ഹയാണ് പുറത്താകാന്‍ അവൾ ഒന്നും ചെയ്തിട്ടില്ല” തുടർന്ന് ഷോയിൽ നിന്ന് പായലിനെ പുറത്താക്കിയതായി അനില്‍ അറിയിച്ചു.

ഷോയുടെ ആദ്യ ആഴ്‌ചയ്‌ക്കുള്ളിൽ ഇത് രണ്ടാമത്തെ പുറത്താക്കലാണ്. ബോക്‌സർ നീരജ് ഗോയത് നേരത്തെ ഷോയിൽ നിന്ന് പുറത്തായിരുന്നു.  ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാൻ മാലിക്.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍- കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ ഒന്നിച്ചാണ് ബിഗ് ബോസില്‍ എത്തിയത്. 

‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു: സുരേഷ്‌ ഗോപിയില്‍ നിന്നും ആദ്യ പുസ്തകം സ്വീകരിച്ച് മോഹൻലാല്‍

‘ഇതൊരു തുടക്കം മാത്രമാണ് ആകാശം പോലും ഒരു അതിരല്ല’ : ബോൾഡ് ലുക്കിൽ സാധിക

By admin