ഡല്‍ഹി: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പാലം തകര്‍ച്ചയില്‍ ബിഹാര്‍ സര്‍ക്കാരിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
അഭിനന്ദനങ്ങള്‍! ബിഹാറിലെ ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ ഇരട്ട ശക്തി കാരണം, വെറും 9 ദിവസത്തിനുള്ളില്‍ 5 പാലങ്ങള്‍ തകര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും മാര്‍ഗനിര്‍ദേശപ്രകാരം 6 പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇരട്ട എന്‍ഡിഎ സര്‍ക്കാര്‍ 9 ദിവസത്തിനുള്ളില്‍ 5 പാലങ്ങള്‍ തകര്‍ന്ന ബിഹാറിലെ ജനങ്ങള്‍ക്ക് നല്ല ഭരണം സമ്മാനിച്ചു.- തേജസ്വി എക്സില്‍ കുറിച്ചു.
മധുബാനി ജില്ലയിലെ ജഞ്ജര്‍പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത്തരത്തില്‍ തകരുന്ന അഞ്ചാമത്തെ പാലമാണിത്.
77 മീറ്റര്‍ നീളമുള്ള പാലം കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്നതാണ്. ഏകദേശം 3 കോടി രൂപ ചെലവ് വരുന്ന പാലം ബിഹാറിലെ ഗ്രാമവികസന വകുപ്പാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ നിര്‍മ്മിച്ചത്.