പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ മലയാളി യുവതി നിര്യാതയായി. അങ്കമാലി മഞ്ഞപ്ര സ്വദേശി സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ് (49) ആണ് മരിച്ചത്. പെർത്ത് നെഡ്‌ലാൻസ് സർ ചാൾസ് ഗാർഡനർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ രണ്ടാഴ്ചയോളമായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു. എറണാകുളം എളവൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്. മക്കൾ: ഏഞ്ചൽ, ആൽഫി, അലീന, ആൻ ലിസ. സഹോദരങ്ങൾ: റിൻസി, ലിറ്റി, ലൈസ.