വാഷിങ്ടണ്‍: യുക്രെയ്നുള്ള സാമ്പത്തിക സഹായം യുഎസ് അവസാനിപ്പിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമാണ് തീരുമാനമെന്ന് ഔദ്യോഗിക വിശദീകരണം.
യുഎസ് നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാല ഫണ്ടിങ്ങിന് യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നല്‍കിയതോടെ ഫെഡറല്‍ ഷട്ട് ഡൗണ്‍ ഒഴിവാക്കുകയും, ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.
സാമ്പത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാറിന് നവംബര്‍ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ളിക്കുകളും പിന്തുണച്ചു. യുക്രെയ്നുള്ള സഹായം നിര്‍ത്തണമെന്ന നിബന്ധനയോടെയാണ് ഒരുകൂട്ടം റിപ്പബ്ളിക്കുകള്‍ ബില്ലിനെ പിന്തുണച്ചത്. 91നെതിരെ 335 വോട്ട് നേടിയാണ് ബില്‍ പാസായത്.
സ്വന്തം പാര്‍ട്ടിയിലെ കടുത്ത നിലപാടുകാരെ അവഗണിച്ചാണ് റിപ്പബ്ളിക്കന്‍ ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി ബില്ലിന് അനുമതി നല്‍കിയത്. യുക്രെയ്നുള്ള പിന്തുണ തടസ്സപ്പെടുത്തുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ബില്ലില്‍ ഒപ്പിട്ടതിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ബൈഡന്‍ ഭരണകൂടം യുക്രെയ്ന് 7500 കോടി ഡോളറിലധികം സഹായം നല്‍കിയിട്ടുണ്ട്. 2400 കോടി ഡോളര്‍ കൂടി അധികമായി നല്‍കാന്‍ ബൈഡന്‍ വരും ദിവസങ്ങളില്‍ സഭയില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *