കോഴിക്കോട് – എം.വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കേരള ഘടകം രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിക്കാൻ തീരുമാനം. ലയനസമ്മേളനം ഒക്ടോബർ 12ന് കോഴിക്കോട്ട് നടക്കും.
ഡോ. റാം മനോഹർ ലോഹ്യയുടെ ഓർമദിനമായ 12ന് കോഴിക്കോട്ട് നടക്കുന്ന ലയനസമ്മേളനത്തിൽ ആർ.ജെ.ഡി ദേശീയ പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, രാജ്യസഭാ പാർട്ടി നേതാവ് മനോജ് ഝാ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എം.വി ശ്രേയാംസ്‌കുമാർ അറിയിച്ചു.
വൈകിട്ട് സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ പ്രേംനാഥ് നഗറിൽ നടക്കുന്ന ലയനസമ്മേളത്തിൽ 15,000 പാർട്ടി പ്രവർത്തകർ പങ്കെടുക്കും. ഇന്ത്യാ മുന്നണിയുടെ നീക്കങ്ങൾക്ക് ശക്തി പകരുന്ന ആർ.ജെ.ഡിയിലേക്കുള്ള കേരള സോഷ്യലിസ്റ്റുകളുടെ ലയനം ദേശീയ രാഷ്ട്രീയത്തിൽ കുടുതൽ മികച്ച ചുവടുകൾക്ക് കരുത്താവുമെന്നും ഭാരവാഹികൾ പറഞ്ഞു.
2023 October 3KeralaljdRJDmerger conferencetitle_en: LJD to merge with RJD; Lalu and Tejashwi Yadav to Kozhikode for merger conference