മഴ മൂലം തടസപ്പെടുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുന്നത് ‘ഡക്ക്വര്‍ത്ത് ലൂയിസ്’ നിയമമാണ്. ഐസിസി അംഗീകരിച്ച ഈ നിയമം ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെ പല മത്സരങ്ങളിലും നിര്‍ണായകമായി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന് പിന്നിലെ ശില്‍പികളില്‍ ഒരാളായ ഫ്രാങ്ക് ഡക്ക്വര്‍ത്തിന്റെ നിയമം ക്രിക്കറ്റ് ലോകത്തെയും ദുഃഖത്തിലാഴ്ത്തുകയാണ്. 84-ാം വയസിലാണ് ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്കിന്റെ മരണം. ജൂണ്‍ 21നായിരുന്നു അന്ത്യം.
മറ്റൊരു സ്റ്റാറ്റിസ്റ്റിഷ്യനായ ടോണി ലൂയിസിനൊപ്പമാണ് ഫ്രാങ്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമം വികസിപ്പിച്ചെടുത്തത്. 1997ലാണ് ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യം ഉപയോഗിച്ചത്.
തുടര്‍ന്ന് ഐസിസി നിയമം ഔദ്യോഗികമായി അംഗീകരിച്ചു. ഓസ്‌ട്രേലിയന്‍ സ്റ്റാറ്റിസ്റ്റിഷ്യനായ സ്റ്റീവന്‍ സ്‌റ്റേണ്‍ പിന്നീട് നിയമത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. തുടര്‍ന്ന് ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ (ഡിഎല്‍എസ്) എന്നാണ് അറിയപ്പെട്ടത്. 
ലൂയിസിന്റെയും ഫ്രാങ്കിന്റെയും സംഭാവനകളെ മാനിച്ച് 2010 ജൂണില്‍ എംബിഇ (മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടിഷ് എംപയര്‍) നല്‍കി ആദരിച്ചിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed