കൊച്ചി: കച്ചവടത്തിനുള്ള ഒരു സാധ്യതയും വെറുതെ കളയുന്നതല്ല ഇന്നത്തെ മാധ്യമ ചാനല്‍ രംഗത്തെ സ്ഥിതി. അത് സ്വന്തം കാര്യമാണെങ്കില്‍ പോലും. ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മേധാവിയായിരുന്ന എംവി നികേഷ് കുമാര്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്ന കാര്യം ചാനലിലൂടെ പുറത്തുവിടാനായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ നീക്കം.
വൈകിട്ട് 7 മണിയുടെ സ്പെഷ്യല്‍ എഡിറ്റേഴ്സ് മീറ്റിലാണ് നികേഷ് കുമാര്‍ തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിനും അര മണിക്കൂര്‍ മുന്‍പേ ചാനലും നികേഷ് കുമാറും രഹസ്യമാക്കി വച്ചിരുന്ന ഈ വാര്‍ത്തയും പതിവുപോലെ സത്യം ഓണ്‍ലൈന്‍ വാര്‍ത്തയാക്കി മാറ്റി.
സത്യത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൊക്കെ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടറിന്‍റെ സ്പെഷ്യല്‍ എഡിറ്റേഴ്സ് മീറ്റ് ആരംഭിച്ചത്.
സിപിഎം അംഗമായി സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കയാണെന്ന് ഈ പരിപാടിയില്‍ നികേഷ് പ്രഖ്യാപിക്കുകയും ചെയ്തു. 28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന ജീവിതത്തിലെ അവസാന വാര്‍ത്ത എന്ന നിലയിലായിരുന്നു നികേഷിന്‍റെ പ്രഖ്യാപനം.
എന്നാല്‍ 2016 -ല്‍ ഇതേപോലെ സ്വന്തം ചാനല്‍ വിട്ടിറങ്ങിയ നികേഷ് അന്ന് അഴീക്കോട് മല്‍സരിച്ച് കെ.എം ഷാജിയോട് തോറ്റ് വീണ്ടും ചാനലിലേയ്ക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഉറപ്പുള്ള ഏതെങ്കിലും സീറ്റില്‍ സിപിഎം അദ്ദേഹത്തെ മല്‍സരിപ്പിച്ചേക്കും.
സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നികേഷ് കുമാറിനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *