ടി20 ലോകകപ്പില്‍ നിരാശജനകമായ പ്രകടനം പുറത്തെടുത്ത് സൂപ്പര്‍ എട്ടില്‍ പോലും കടക്കാനാകാതെ പാകിസ്ഥാന്‍ പുറത്തായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പാക് താരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുണ്ടായി.
മുന്‍താരങ്ങളടക്കം പാക് ടീമിനെ വിമര്‍ശിച്ചു. ഇപ്പോഴിതാ, അപമര്യാദയായി പെരുമാറിയെന്ന പേരില്‍ യൂട്യൂബര്‍മാര്‍ക്കും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ ബാബര്‍ അസം നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബാബറിനെ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പ്രചാരണം അദ്ദേഹത്തെ നിരാശനാക്കിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. യൂട്യൂബർമാരും മുൻ ക്രിക്കറ്റ് താരങ്ങളും ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) നിയമ വിഭാഗം ശേഖരിക്കുകയാണെന്നാണ് വിവരം.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത