ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ നിരാശജനകമായ പ്രകടനമാണ് ഓള്‍ റൗണ്ടര്‍ ശിവം ദുബെ പുറത്തെടുത്തത്. ഏഴ് പന്തില്‍ 10 റണ്‍സുമായി താരം പുറത്തായി. റാഷിദ് ഖാന്റെ പന്തില്‍ എല്‍ഡിബ്ല്യുവില്‍ കുരുങ്ങിയാണ് ദുബെ പുറത്തായത്.

Just a reminder India has Sanju Samson in the squad to replace Shivam Dube before it gets too late! #SanjuSamson #INDvsAFG pic.twitter.com/OqmJfmxTEm
— Kaustav (@kaustavpaul9) June 20, 2024

 
ടി20 ലോകകപ്പില്‍ ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസ്എയ്‌ക്കെതിരെ പുറത്താകാതെ 35 പന്തില്‍ 31 റണ്‍സെടുത്തതാണ് ഭേദപ്പെട്ട പ്രകടനം.

All we need is Sanju Samson in playing 11 🤬 pic.twitter.com/2SyMRkstGB
— Kattar_Fan_RajasthanRoyals (@HrithikRoars) June 20, 2024

 
പാകിസ്ഥാനെതിരെ മൂന്ന് റണ്‍സ്, അയര്‍ലന്‍ഡിനെതിരെ പൂജ്യം നോട്ടൗട്ട്, ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹമത്സരത്തില്‍ 16 പന്തില്‍ 14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. സന്നാഹ മത്സരത്തിന് ശേഷം യുഎസ്എയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ദുബെയ്ക്ക് പന്തെറിയാന്‍ അവസരം കിട്ടിയത്. എറിഞ്ഞ ഒരോവറില്‍ താരം 11 റണ്‍സ് വഴങ്ങുകയും ചെയ്തു.

Why Shivam Dube when we have better batsman in team like sanju Samson or Rinku Singh, Shivam Dube is only better when playing IPL
— Abhishek (Modi’s Family) (@beingabhi84) June 20, 2024

ദുബെയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തി. ഓള്‍റൗണ്ടറായി ദുബെയെ പ്രയോജനപ്പെടുത്താതെ, ബാറ്ററായി മാത്രം കളിപ്പിക്കുന്നതിലെ യുക്തിയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. അടുത്ത മത്സരങ്ങളിലെങ്കിലും ദുബെയെ ഒഴിവാക്കി സഞ്ജു സാംസണിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം കൊടുക്കണമെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *