ബാര്‍ബഡോസ്: സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 134ന് പുറത്തായി. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ എട്ട് വിക്കറ്റിന് 181. അഫ്ഗാനിസ്ഥാന്‍-20 ഓവറില്‍ 134.
28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാറാണ് കളിയിലെ താരം. ഹാര്‍ദ്ദിക് പാണ്ഡ്യ-24 പന്തില്‍ 32, വിരാട് കോഹ്ലി-24 പന്തില്‍ 24, ഋഷഭ് പന്ത്-11 പന്തില്‍ 20 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അഫ്ഗാനിസ്ഥാനു വേണ്ടി ഫസല്‍ഹഖ് ഫറൂഖിയും, റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
20 പന്തില്‍ 26 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സയിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്കു വേണ്ടി അര്‍ഷ്ദീപ് സിംഗും, ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത