‘ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്’, ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

ഷ്യനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ആര്യ ബഡായി. രമേഷ് പിഷാരടിയുടെ ഭാര്യയായ മണ്ടത്തരങ്ങള്‍ പറയുന്ന ആര്യയെയാണ് ആദ്യം പ്രേക്ഷകര്‍ പരിചയപ്പെട്ടത്. പിന്നീട് ആ ഷോ അവസാനിച്ചുവെങ്കിലും, പിഷാരടിയുടെ ഭാര്യ, ബഡായി ആര്യ എന്നുമൊക്കെയുള്ള ടാഗ് ആര്യയില്‍ നന്നും ഒഴിവായിരുന്നില്ല. ഒരുപാട് സിനിമകളും ഷോകളും ചെയ്തിട്ടും ആ പേര് മാറ്റിയെടുക്കാന്‍ ഒരു ബിഗ് ബോസ് സംഭവിക്കേണ്ടി വന്നു.

ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇന്‍സ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്.

പ്ലാന്‍ ബി ആക്ഷന്‍സ് പകര്‍ത്തിയ ഫോട്ടോകള്‍ക്കൊപ്പമാണ് ആര്യയുടെ പോസ്റ്റ്. ‘ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്’ എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Arya Babu (@arya.badai)

വിപിൻ ദാസിന്റെ തിരക്കഥയിൽ ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’; റിലീസ് തിയതി എത്തി

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേള്‍ക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കില്‍ സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ‘അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ എന്നാണ് ആര്യ മറുപടി കൊടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin