പാലക്കാട്: ദേശീയ വായനാ ദിനാചരണത്തിൻ്റേയും മദ്യ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടേയും ഭാഗമായി കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  “വായന തന്നെ ലഹരി; മദ്യ, രാസ ലഹരി അരുത് ” സന്ദേശ പ്രചരണങ്ങൾക്ക് പാലക്കാട് പബ്ലിക് ലൈബ്രറിയിലെ വായനാദിനാചരണ-ലഹരി വിരുദ്ധ പ്രബോധന ജില്ലാ സമ്മേളനത്തിൽ  തുടക്കമായി.
വായനയുടെ മഹത്വം ഉദ്ഘോഷിച്ചു കൊണ്ടും നൻമയുടെ വായനയിലൂടെ ലഹരിയെന്ന തിൻമയെ തുരത്താനുള്ള യഞ്ജം വായനാ വാരം, വായനാ പക്ഷാചരണം, മാസാചരണം എന്നിവയുടെ ഭാഗമായി  തുടരുന്നതിനും  ഈ കാലയളവിൽ 300 മുതൽ 3000 വരെ വിദ്യാർത്ഥികളിലേക്കും കൂടാതെ രക്ഷിതാക്കളിലേക്കും ഈ സന്ദേശങ്ങൾ പകർന്നു നൽകാനും വായനാദിന സമ്മേളനത്തിൽ തീരുമാനമായി.
ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായി ആഘോഷിക്കുന്നതിനും തീരുമാനിച്ചു. ജില്ലയിലെ പ്രമുഖ ഗാന്ധിയൻ പ്രവർത്തക ലക്ഷ്മി എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ  പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും പ്രമുഖ സൈക്കോളജിക്കൽ കൗൺസിലർ ഡോ. എ.കെ. ഹരിദാസ്” വായനാ ലഹരിയിലൂടെ ലഹരി വിമുക്തി ” എന്ന വിഷയത്തിലും   പ്രഭാഷണം നടത്തി.
കേരള മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻ്റ് അക്ബർ ബാദുഷ. എച്ച് . അധ്യക്ഷത വഹിച്ചു.  ജില്ലാ സെകട്ടറി പി.വി. സഹദേവൻ, ജില്ലാ ട്രഷറർ ടി.എൻ. ചന്ദ്രൻ, വിമുക്തി ജില്ലാ കമ്മിറ്റി അംഗം കെ.കാദർ മൊയ്തീൻ, സാമൂഹ്യ പ്രവർത്തകൻ സി. വേലിയുധൻ കൊട്ടേക്കാട്, സൗഹൃദം ദേശീയ വേദി സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, കേരള മദ്യനിരോധന സമിതി ജില്ലാ വനിതാ ഫോറം കൺവീനർ ഫാത്തിമ ടീച്ചർ, ജില്ലാ ജോ. സെക്രട്ടറി കെ. മണികണ്ഠൻ, പാലക്കാട് പബ്ലിക് ലൈബ്രറി ലൈബ്രേറിയൻ വി. മോഹൻരാജ്, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *