വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസില്‍ രണ്ടുപേരെ വനംവകുപ്പിന്റെ പിടിയില്‍. കളപുരക്കല്‍ തോമസ് (ബേബി,) മോടോംമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് പ്രതികളെ വനംവകുപ്പ് പിടികൂടുന്നത്. 56 കിലോയോളം മാനിറച്ചിയും കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരായ ചന്ദ്രന്‍, കുര്യന്‍ (റെജി) എന്നിവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴില്‍ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നെന്ന് കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്.