കുവൈറ്റ് : കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ് എയിലെ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ മാക് കുവൈറ്റ് , സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് , ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾ വിജയിച്ചപ്പോൾ ഫഹാഹീൽ ബ്രദേഴ്‌സ് – ഇന്നോവേറ്റിവ് എഫ് സി തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു 
ആദ്യ മത്സരത്തിൽ സ്പാർക്സ് എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ജയവുമായി മാക് കുവൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി മാക് കുവൈറ്റിന് വേണ്ടി രാഹുൽ , ആദർശ് , ജുനൈദ് എന്നിവർ ഓരോ ഗോളുകൾ നേടി 
രണ്ടാം മത്സരത്തിൽ മെറിറ്റ് അൽശബാബ്‌ എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് ഗ്രൂപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ചലഞ്ചേഴ്‌സിന് വേണ്ടി വരുൺ ഹാട്രിക് നേടിയപ്പോൾ സഹീർ , ഇർഷാദ് എന്നിവർ ഓരോ ഗോളുകൾ നേടി. മെറിറ്റ് അൽശബാബിനു വേണ്ടി സഹദ് ഒരു ഗോൾ മടക്കി.
മുഖ്യ അതിഥികളായി ഷബീർ മണ്ടോളി (എം ഡി ടോം ആൻഡ് ജെറി റെസ്റ്റോറന്റ് ) രാജേഷ് സി (ജനറൽ സെക്രട്ടറി കല കുവൈറ്റ് ) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു .
മൂന്നാം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് വേണ്ടി നിതിൻ ആണ് ഗോൾ നേടിയത്. നാലാം മത്സരത്തിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്നോവേറ്റിവ് എഫ് സി ഫഹാഹീൽ ബ്രദേഴ്‌സ് തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മത്സരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ താരങ്ങളായി കൃഷ്ണ ചന്ദ്രൻ (മാക് കുവൈറ്റ് ) വരുൺ (സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് )രാഹുൽ (ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ) അനസ് (ഫഹാഹീൽ ബ്രദേഴ്‌സ് ) എന്നിവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻറ് , ട്രഷറർ മൻസൂർ അലി, കെഫാക് മാനേജിങ് കമ്മറ്റി അംഗങ്ങളായ ടീവി സിദ്ധീഖ്, ബിജു ജോണി, ഫൈസൽ ഇബ്രാഹിം, നൗഫൽ എ വി, അബ്ദുൽ ലത്തീഫ്, ഷനോജ് ഗോപി, ഷുഹൈബ്, റബീഷ്, ഉമൈർ അലി, ബിജു എബ്രഹാം, ജോസഫ്, ഷാജു, ജിജോ, നൗഷാദ് കെ സി , നാസർ, ജംഷീദ്, റോബർട്ട് ബർണാഡ് ), ഹനീഫ എന്നിവർ പെങ്കെടുത്തു. അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ നടക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *