മലമ്പുഴ: ലോക വയോജന ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി.യു.മലമ്പുഴ യൂണിറ്റ് സംഘടിപ്പിച്ച വയോജന ദിനാചരണംസംസ്ഥാന വൈസ് പ്രസിഡണ്ട് ആർ.എ. ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം തോമസ് വാഴപ്പളളി, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.കെ.സദാശിവൻ നായർ, കെ.കെ.സതീശൻ, പി.വി സുന്ദരൻ, കെ.ജി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
പെൻഷണർമാരല്ലാത്ത ആറു വയോജനങ്ങളെ പുതുവസ്ത്രങ്ങൾ നൽകി ആദരിച്ചു. സി.ആർ.നാരായണമൂർത്തി അദ്ധ്യക്ഷനായി. പി.വി.ചന്ദ്രൻ സ്വാഗതവും കെ.ആർ.രവീന്ദ്ര മാരാർ നന്ദിയും പറഞ്ഞു.
“വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം “എന്ന വിഷയത്തിൽ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ: ശ്രുതി നമ്പ്യാർ ക്ലാസെടുത്തു