ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി പാകിസ്ഥാന്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: കാനഡ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 106. പാകിസ്ഥാന്‍-17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 107.
44 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സണ്‍ മാത്രമാണ് ആദ്യം ബാറ്റു ചെയ്ത കാനഡയ്ക്കു വേണ്ടി തിളങ്ങിയത്. പാകിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും, ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും, ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനും തുടക്കത്തില്‍ ഓപ്പണര്‍ സയിം അയൂബിനെ (12 പന്തില്‍ 6) നഷ്ടമായതോടെ ഒന്ന് ഞെട്ടി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ബബര്‍ അസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുക്കെട്ട് പാകിസ്ഥാനെ കരുതലോടെ മുന്നോട്ടുനയിച്ചു. അസം 33 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി. റിസ്വാന്‍ 53 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. കാനഡയ്ക്കു വേണ്ടി ദിലോണ്‍ ഹെയ്‌ലിഗര്‍ രണ്ട് വിക്കറ്റും, ജെറെമി ഗോര്‍ഡണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത