ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യാരാജി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാല്‍ ഫാള്‍സ് സ്റ്റാര്‍ട് സംബന്ധിച്ച തര്‍ക്കം കാരണം റിസള്‍ട് ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് രണ്ടാം സ്ഥാനത്ത് ഓടിയെത്തിയ ചൈനക്കാരിയെ അയോഗ്യയാക്കുകയും ചെയ്തു.
ചൈനയുടെ ലിന്‍ യുവെയ് 12.74 സെക്കന്റില്‍ സ്വര്‍ണം നേടി. ചൈനയുടെ വു യാനിയും ജ്യോതിയും തമ്മിലാണ് ഫാള്‍സ് സ്റ്റാര്‍ട് സംബന്ധിച്ച് തര്‍ക്കമുണ്ടായത്. ഫാള്‍സ് സ്റ്റാര്‍ട്ടിന് ആദ്യം വു യാനിയെയും ജ്യോതിയെയും അയോഗ്യരാക്കിയിരുന്നു. എന്നാല്‍ വു യാനി കുതിക്കുന്നതു കണ്ടാണ് താന്‍ ഓട്ടം തുടങ്ങിയതെന്ന് ജ്യോതി വാദിച്ചു. അപ്പീല്‍ പരിഗണിക്കുന്നതിനിടെ മത്സരം നടത്തി. തര്‍ക്കത്തെത്തുടര്‍ന്ന് ജ്യോതിയുടെ തുടക്കം പാളി. എങ്കിലും പിന്നീട് കുതിക്കുകയും ചൈനീസ് താരങ്ങള്‍ക്കു പിന്നില്‍ മൂന്നാമതെത്തുകയും ചെയ്തു. മിനിറ്റുകളോളം ഫലം തടഞ്ഞുവെച്ച ശേഷം ടെക്‌നിക്കല്‍ കമ്മിറ്റി വു യാനിയെ സസ്‌പെന്റ് ചെയ്യുകയും ജ്യോതി വെള്ളി നേടിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇവര്‍ തമ്മില്‍ തര്‍ക്കം മുമ്പും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം തായ്‌ലന്റില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ യാനിയെ തോല്‍പിച്ച് ജ്യോതി സ്വര്‍ണം നേടി. എന്നാല്‍ ചൈനയില്‍ നടന്ന വേള്‍ഡ് യൂനിവേഴ്‌സിറ്റി ഗെയിംസില്‍ യാനിക്കു പിന്നില്‍ ജ്യോതി മൂന്നാം സ്ഥാനത്തായി.
2023 October 1Kalikkalamtitle_en: China’s Yanni Wu and India’s Jyothi Yarraji women’s 100m hurdles final