കോഴിക്കോട്: താളിയോല സാംസ്കാരിക സമിതി പ്രശസ്ത കവി എം.എന്‍. പാലൂര് സ്മാരക താളിയോല പുരസ്കാരത്തിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിത രചനാ മത്സരത്തില്‍ ഇടുക്കി ജില്ലയിലെ കുമളി കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ വിഷ്ണു മോഹന്‍ കെ, സംസ്കൃത സര്‍വകലാശാലയിലെ റഹീമ കെ.എ. എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി ജേതാക്കളായി.
എം.എന്‍. പാലൂരിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയന്, ജഡ്ജിംഗ് കമ്മിറ്റി ചെയര്മാന് പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി, പത്മനാഭന് വേങ്ങേരി, വി.പി. സനീബ് കുമാര്‍ എന്നിവര്‍ അറിയിച്ചു.