സിഡ്‌നി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോകകേരള സഭ അംഗമായി വീണ്ടും തിരഞ്ഞെടുത്തു. പ്രവാസലോകത്തിനും സാഹിത്യ സാസ്കാരിക രംഗത്തിനും നൽകിയ സംഭാവനകളെ  മുൻ നിർത്തിയാണ് ഒരിക്കൽക്കൂടി ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തത്.
കേരള കലാമണ്ഡലം അവാർഡ്, ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ്‌ പീപ്പിൾ ഓഫ്‌ ഇന്ത്യൻ ഒറിജിൻ (GOPIO) അവാർഡ്, പ്രവാസി ഭാരതി അവാർഡ്, ഓസ്‌ട്രേലിയൻ ഇന്ത്യൻ അസോസിയേഷൻ അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. ഈ മാസം 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് ലോകകേരള സഭാ സമ്മേളനം നടക്കുന്നത്. നിയമസഭയിലേക്കും പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രവാസികളെ പ്രതിനിധീകരിച്ചു വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരളസഭ.

By admin

Leave a Reply

Your email address will not be published. Required fields are marked *