മഞ്ഞ സാരിയില്‍ മനോഹരി; കാജൽ അഗർവാൾ ധരിച്ച സാരിയുടെ വില അറിയാമോ?

മഞ്ഞ സാരിയില്‍ മനോഹരി; കാജൽ അഗർവാൾ ധരിച്ച സാരിയുടെ വില അറിയാമോ?

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അമ്മയായശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന കാജൽ  തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

മഞ്ഞ നിറത്തിലുള്ള സാരിയില്‍ മനോഹരിയായിരിക്കുകയാണ് കാജല്‍. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അനവില ബ്രാൻഡിന്റേതാണ് കാജൽ ധരിച്ച ഈ യെല്ലോ ബുട്ടി സാരി. സീക്വൻസ് വർക്കുകളും ഹാൻഡ് എംബ്രോയിഡറി വർക്കുകളുമാണ് ഈ ഓര്‍ഗാന്‍സാ സാരിയെ ഭംഗിയുള്ളതാക്കുന്നത്.  1,20,000 രൂപയാണ് ഈ സാരിയുടെ വില.

 

മഞ്ഞ സാരിയില്‍ മനോഹരി; കാജൽ അഗർവാൾ ധരിച്ച സാരിയുടെ വില അറിയാമോ?

 

സത്യഭാമ എന്ന തെലുങ്ക് ചിത്രമാണ് കാജളിന്റേതായി റിലീസിനൊരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് താരം. ജൂൺ 7 നു റിലീസാകുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് കാജൽ എത്തുന്നത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്.  

Also read: 65 വര്‍ഷം പഴക്കമുള്ള വിന്‍റേജ് വസ്ത്രത്തിൽ രാധിക മെർച്ചന്‍റ്; വില ലക്ഷങ്ങൾ

youtubevideo

By admin