വാരാന്ത്യത്തില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഒമാനില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്. 

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ടാകും. പൊടിപടലങ്ങള്‍ ഉയരുന്നത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും, പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ ബ​ത്തി​ന, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ​ തീ​ര​ത്ത് താ​ഴ്ന്ന മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് തു​ട​രു​​മെ​ന്നും അ​ധി​കൃ​ത​ർ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Read Also –  ബലിപെരുന്നാള്‍; ഈ മാസം നേരത്തെ ശമ്പളം നല്‍കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബൈ

ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു 

മസ്കത്ത്: ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലി​പെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

By admin