മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കാൻ സംഘടനാ ചുമതലയിലേക്കും മാറാമെന്നും ഫഡ്നാവിസ് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇത്തവണ ബിജെപിയുടെ സീറ്റ്നില 23ൽ നിന്ന് ഒമ്പതായി ചുരുങ്ങിയിരുന്നു.