ഡല്‍ഹി: യുജിസി നെറ്റ് 2024 പരീക്ഷാ തീയതിയും സിറ്റി സ്ലിപ്പ് ഷെഡ്യൂളും പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിച്ച് പരീക്ഷാ ഷെഡ്യൂള്‍ പരിശോധിക്കുകയും സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും.
ജൂണ്‍ 18ന് ആണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒഎംആര്‍ മാതൃകയിലാണ് എഴുത്തുപരീക്ഷ. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. രാവിലെ 42 വിഷയങ്ങളിലേക്കാണ് പരീക്ഷ. ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷ മൂന്ന് മണി മുതല്‍ ആറുമണി വരെയാണ്. 41 വിഷയങ്ങളിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
വെബ്‌സൈറ്റില്‍ കയറി അഡ്വാന്‍സ് എക്‌സാം സിറ്റി ഇന്റിമേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും സുരക്ഷാ പിന്‍ നമ്പര്‍ നല്‍കിയ ശേഷം സബ്മിറ്റ് അമര്‍ത്തിയാല്‍ എക്‌സാം ഇന്റിമേഷന്‍ സ്ലിപ്പ് ലഭിക്കും.