കോഴിക്കോട്: വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.
നേരത്തെ സിപിഐ എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം ഗിരീഷിൻ്റെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. കോൺഗ്രസ്സ് പ്രവർത്തകർ വിജയഘോഷങ്ങളുടെ ഭാഗമായി വ്യാപക അക്രമം നടത്തുകയാണെന്ന് സിപിഎം ആരോപിച്ചു.