തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോൾ വിവിധ മുന്നണികളുടെ വോട്ടുകൾക്കൊപ്പം നോട്ടയുടെ വോട്ടിലും വൻ വർധനവാണുണ്ടായത്. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ പോൾ ചെയ്‌തത്‌ ആലത്തൂരിലാണ്.
12033 വോട്ടുകളാണ്‌ ആലത്തൂരിൽ നോട്ടയ്‌ക്കുള്ളത്. 11933 വോട്ടുകളുമായി ലിസ്റ്റിൽ രണ്ടാമത്‌ കോട്ടയമാണ്‌. 2909 വോട്ടുകളുമായി ഏറ്റവും കുറവ്‌ നോട്ടയ്ക്ക് വോട്ട് ലഭിച്ചത് വടകരയിലാണ്‌. വടകരയിലൊഴിച്ച്‌ എല്ലാ മണ്ഡലങ്ങളിലും 6000ന്‌ മുകളിൽ വോട്ടുകൾ നോട്ടയ്‌ക്ക്‌ പതിഞ്ഞിട്ടുണ്ട്‌.
മറ്റ്‌ മണ്ഡലങ്ങളിൽ പോൾ ചെയ്യപ്പെട്ട നോട്ട വോട്ടുകളുടെ കണക്ക്;
ആലപ്പുഴയിൽ 7365
ആറ്റിങ്ങൽ 9791
ചാലക്കുടി 8063
എറണാകുളം 7758
 ഇടുക്കി 9519
കണ്ണൂർ 8873
 കാസർഗോഡ്‌ 7033
കൊല്ലം 6546
കോഴിക്കോട് 6316
മലപ്പുറത്ത് 6766
മാവേലിക്കര 9883
പാലക്കാട്‌ 8793
 പത്തനംതിട്ട 8411
പൊന്നാനി 6561
തിരുവനന്തപുരം 6753
വയനാട്‌ 6999
തൃശ്ശൂർ 6072 വോട്ടുമാണ് നോട്ടയ്ക്ക് ലഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *