കുവൈത്ത്: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്‌കറിന്റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബി.ആർ.പി. യു.എൻ.ഐയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്
എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായ സാമൂഹിക ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. പത്രപ്രവർത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനായ ബി.ആർ.പിയുടെ മരണം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് കേരള പ്രസ് ക്ലബ് അനുശോചനക്കുറിപ്പിൽ പറഞ്ഞു