ഡൽഹി: ഉത്തർപ്രദേശിൽ 80 സീറ്റിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് കിട്ടിയത് വട്ടപൂജ്യം. നാല് തവണ യുപിയിൽ മുഖ്യമന്ത്രിയായ മായാവതി ഉത്തർപ്രദേശിലെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നുവെന്ന സൂചനകളാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നൽകുന്നത്.
2007ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നേട്ടമുണ്ടാക്കാൻ മായാവതിക്ക് സാധിച്ചില്ല. 2019 ൽ അഖിലേഷ് യാദവിനൊപ്പം ചേർന്ന് 10 സീറ്റിൽ വിജയിക്കാൻ മായാവതിക്ക് സാധിച്ചിരുന്നു. എന്നാൽ, ഇക്കുറി സംപൂജ്യയായി മടങ്ങാനായിരുന്നു മായാവതിയുടെ വിധി.