പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
ലോക് സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയ്ക്ക് അശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്.
‘പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും’, എന്നാണ് ദിലീപ് കുറിച്ചത്. സുരേഷ് ഗോപിയുടെ ഫോട്ടോയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.