ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും മറ്റും ശ്രദ്ധേയനാണ് യൂട്യൂബര്‍ ധ്രുവ് റാഠി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിയതില്‍ ധ്രുവ് റാഠി ഉന്നയിച്ച സംശയങ്ങളും ശ്രദ്ധ നേടുകയാണ്.
എക്‌സിറ്റ് പോള്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓഹരിവിപണിയിൽ കൃത്രിമം കാണിക്കാനാണോ അവരെല്ലാം ഇത് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. അതോ അത് ചെയ്യാൻ അവരെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോയെന്നും ധ്രുവ് റാഠി ചോദിച്ചു. ഒരു സാധാരണക്കാരൻ്റെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുതെന്നും അദ്ദേഹം പ്രതികരിച്ചു.