കണ്ണൂര്‍: കണ്ണൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് ഇടതുസ്ഥാനാര്‍ത്ഥി എം.വി. ജയരാജന്‍. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലാകെ യുഡിഎഫ് അനുകൂല വിധി ഉണ്ടായതിന്റെ ഭാഗമാണ് കണ്ണൂരിലെയും യുഡിഎഫിന്റെ ജയം. എല്‍ഡിഎഫിന് വോട്ട് ചെയ്തവരോടും, വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ പരിശോധനയും വിലയിരുത്തലും പാര്‍ട്ടിയും മുന്നണിയും നടത്തും. ജനങ്ങള്‍ക്കിടയിലുള്ള സാമൂഹ്യ-സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമായി കൊണ്ടുപോകും. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിരാശപ്പെടുകയോ, വിജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട് ഈ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങളെ സേവിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. 
രാജ്യത്ത് മൊത്തത്തിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം തിളക്കമാർന്നതാണ്. അത് ബിജെപിക്കെതിരെ ‘ഒരു ബദൽ രാജ്യത്ത് ഉയർന്നു  വരുന്നുണ്ട് എന്ന   പ്രതീക്ഷക്ക് വക നൽകുന്നു എന്നും എം വി ജയരാജൻ   പറഞ്ഞു
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed