മുംബൈ: ബാരാമതിയിലെ പത്താം റൗണ്ട് വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ വിജയത്തിലേക്ക്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെതിരെ 48,000 വോട്ടുകളുടെ ലീഡ് സുപ്രിയ നേടിയിട്ടുണ്ട്.
2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബാരാമതി ലോക്സഭാ സീറ്റില്‍ സുപ്രിയ സുലെ വിജയിച്ചു. 55 വര്‍ഷത്തിലേറെയായി ബാരാമതി സീറ്റ് പവാര്‍ കുടുംബത്തിന്റെ കോട്ടയാണ്.