വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ് തുടരുന്നു. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. പ്രതീക്ഷകള്‍ക്ക് വിപരീതമായി എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.
വയനാട്ടില്‍ ലീഡ് നില രണ്ടു ലക്ഷം കടന്ന് രാഹുല്‍ ഗാന്ധി മുന്നേറുമ്പോള്‍ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും കോഴിക്കോട് എം കെ രാഘവനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ഒരു ലക്ഷത്തിന് മുകളിലാണ് ലീഡ് ചെയ്യുന്നത്.
ഇ ടി മുഹമ്മദ് ബഷീറിന്റെയും ഹൈബി ഈഡന്റെയും ലീഡ് ഒന്നര ലക്ഷം കടന്നിരിക്കുകയാണ്.കണ്ണൂരില്‍ കെ സുധാകരന്‍, വടകരയില്‍ ഷാഫി പറമ്പില്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരുടെ ലീഡ് നില 50000ന് മുകളിലാണ്.