കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ എം.കെ. രാഘവനും വടകരയില്‍ ഷാഫി പറമ്പിലും മുന്നേറുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളില്‍ വരെ യു.ഡി.എഫിന് വലിയ മുന്നേറ്റമാണ്.
വടകരയില്‍ നാല്‍പ്പതിനായിരം ലീഡ് നിലനിര്‍ത്തികൊണ്ട് ഷാഫി മുന്നേറുകയാണ്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും സി.പി.എം. സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 2019ല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷമാണ് എം.കെ. രാഘവന് ലഭിച്ചത്. ഒരു മണ്ഡലത്തില്‍ പോലും ആദ്യ മൂന്ന് റൗണ്ടില്‍ എളമരം കരീമിന് മുന്നിലെത്താനായില്ല.
എം.കെ. രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ടാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.