കൊല്ലം: കൊല്ലം മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഭാഗമായി ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ്‍ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്ക് പോകണം.
 പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിന്റെ പിന്‍ വശത്തെ ഗേറ്റ് വഴി ട്രിനിറ്റി സ്‌കൂള്‍
മൈതാനത്തോ റ്റി.ഡി റോഡിന്റെ വശങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്ത് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം. 
കൗണ്ടിംഗ് സെന്ററിലേയ്ക്ക് എത്തിച്ചേരുന്ന അംഗീകൃത ഏജന്റുമാര്‍ ലക്ഷ്മിനട വഴി വന്ന് ഫാത്തിമാ റോഡില്‍ കടന്ന് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ
പരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം.
കൗണ്ടിംഗ് ഏജന്റുമാരുടെ വാഹനങ്ങള്‍ ലക്ഷ്മിനട ആല്‍ത്തറമൂട് റോഡില്‍ ലഭ്യമായ സ്ഥലത്തോ, വാടി പുകയില പണ്ടകശാല റോഡിലോ പാര്‍ക്ക് ചെയ്യണം എന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *