ഡൽഹി: 2023-24 അദ്ധ്യയന വർഷത്തിൽ 12-ാം ക്ലാസിൽ കൊമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ്, എന്നീ സ്ട്രീമുകളിൽ ഉന്നത വിജയം കൈവരിക്കുന്നവരിൽ ഓരോ വിദ്യാത്ഥികൾക്കു വീതം നൽകി വരുന്ന ഡിഎംഎ – സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡൻ്റ്സ് എക്സലൻസ് അവാർഡുകൾക്കുള്ള അപേക്ഷകൾ 2024 ജൂൺ 20-ാം തീയതി വരെ സമർപ്പിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ 2024 ജൂലായ് 14-ന് താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡിഎംഎയുടെ 75-ാമത് വാർഷികാഘോഷങ്ങളിൽ മികവിനുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിക്കും.
ഡിഎംഎയുടെ അംഗങ്ങൾക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന അവാർഡുകൾക്കായി സമർപ്പിക്കേണ്ട ഫോമുകൾ ഏരിയാ ഭാരവാഹികളിൽ ലഭ്യമാണ്. അപൂർണമായവയും നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതുമായ ഫോമുകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ യുടെ ഏരിയാ ഭാരവാഹികളുമായോ ജനൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായോ 9810791770 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *