വയനാട്: മീനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ .
കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറാ(24)ണ് പിടിയിലായത്.
113.57 ഗ്രാം എം.ഡി.എം.എ. ഇയാളില്‍നിന്ന് പിടിച്ചെടുത്തു. സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾ ലഹരിമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.