മുംബൈ: താജ്മഹല്‍ പാലസ് ഹോട്ടലിലും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
അരവിന്ദ് രാജ്പുത് എന്നയാളെയാണ് ഉത്തർപ്രദേശില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇയാളുടെ ഭീഷണി. ഫോണ്‍കോളിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
മെയ് 27നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.