ഓയൂർ: കാണാതായ വീട്ടമ്മയുടെ മൃതദേഹം അറവലക്കുഴി പാലത്തിന് സമീപത്തെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓടനാവട്ടം കട്ടയില്‍ സുധർമ്മവിലാസം രാധാകൃഷ്ണന്റെ ഭാര്യ സുലഭ(51)യുടെ മൃതദേഹമാണ് ആറ്റിൽ തങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
29ന് രാവിലെയാണ് സുലഭയെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്‍കുകയായിരുന്നു. ഫയർ ഫോഴ്സ്, പോലീസ് ഡോഗ് സ്ക്വാഡ്, സ്കൂബി എന്നിവർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ശനിയാഴ്ച രാവിലെ 11.45ന് മൃതദേഹം അറവലക്കുഴി ആറ്റിൽ കണ്ടെത്തുകയായിരുന്നു.