കർണാടകയിൽ ബിജെപി മുന്നേറ്റം, ഹാസനിൽ പ്രജ്വൽ രേവണ്ണ ജയിക്കും; ഇന്ത്യ ടുഡേ എക്സിറ്റ് പോൾ സർവേ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടത്തോടെ ഇന്ന് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.