ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽവച്ച് മാപ്പ് പറഞ്ഞത്.
ഉണ്ണിമുകുന്ദനെ നിർമ്മാണ കമ്പനിയെക്കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹിക മാധ്യമങ്ങളിലെ വിമർശനം. 
“ഞാൻ തമാശയായി പറഞ്ഞതാണ്. ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദൻ മെസേജും അയച്ചിരുന്നു. 
ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും. സമൂഹിക മാധ്യമങ്ങളിൽ എൻ്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നെ മട്ടാഞ്ചേരി ഗ്യാങ്ങെന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് അറിയില്ല. മട്ടാഞ്ചേരിയിൽ കളിച്ചു വളർന്നതാണ് ഞാൻ…”

By admin

Leave a Reply

Your email address will not be published. Required fields are marked *