തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ആശങ്ക പകരുന്ന എക്‌സിറ്റ് പോളുമായി എബിപി സി വോട്ടര്‍. എല്‍ഡിഎഫിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് പ്രവചനം. യുഡിഎഫിന് വന്‍ മേധാവിത്തമാണ് എബിപി സി വോട്ടര്‍ പ്രവചിക്കുന്നത്.
യുഡിഎഫ് 17-19 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ നേടിയേക്കാമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.തൃശൂരിൽ ബിജെപി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.