ഡൽഹി: എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 57 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധിയെഴുതുമ്പോൾ പോളിംഗ് ശതമാനം റെക്കോർഡിലേക്കെത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയിൽ ധ്യാനത്തിലുള്ള നരേന്ദ്ര മോദി തന്റെ എക്സിലൂടെയാണ് സന്ദേശം പങ്കുവെച്ചത്.
അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ യുവ വോട്ടർമാരേയും സ്ത്രീകളേയും അഭിസംബോധന ചെയ്തുകൊണ്ടാണ് എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം.
“യുവാക്കളും സ്ത്രീകളും തങ്ങളുടെ വോട്ടവകാശം റെക്കോർഡ് സംഖ്യയിൽ വിനിയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുമിച്ച്, നമുക്ക് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഊർജസ്വലവും പങ്കാളിത്തമുള്ളതുമാക്കാം, ”പ്രധാനമന്ത്രി രാവിലെ പങ്കുവെച്ച എക്‌സിലെ കുറിപ്പിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച വാരാണസി ഉള്‍പ്പെടെ നിരവധി വിഐപി മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.
Today is the final phase of the 2024 Lok Sabha elections. As 57 seats across 8 states and UTs go to the polls, calling upon the voters to turnout in large numbers and vote. I hope young and women voters exercise their franchise in record numbers. Together, let’s make our…
— Narendra Modi (@narendramodi) June 1, 2024