ഡൽഹിയിൽ കനത്ത ചൂട് തുടരുന്നു. ശരാശരി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. മുങ്കേഷ്പൂര്‍, നജഫ്ഗഡ്, നരേല, പിതംപുര, സഫ്ദർ ജങ്ക് തുടങ്ങിയ ഇടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിൽ വൈദ്യുതി ഉപഭോഗം 8,000 മെഗാവാട്ടായി ഉയർന്നു.ജലലഭ്യത ഉറപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ നീക്കങ്ങൾ ഇതുവരെയും ഫലം കണ്ടിട്ടില്ല.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും പ്രവചനമുണ്ട്.ഇതിനിടെ കനത്ത ചൂടിനൊപ്പം ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.10-18 കിലോമീറ്റർ വേഗതയിൽ കാറ്റും ഡൽഹിയിൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *