ദോഹ: ഖത്തറിൽ ചൂട് വർധിച്ചതോടെ പുറംതൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്നതാണ്.
രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നത് നിരോധിക്കുന്നതാണ് ഈ നിയമം.
നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും