മുളന്തുരുത്തി: മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നതും ജോലികളിൽ ഏർപ്പെട്ടുവരുന്നതുമായ എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും സമഗ്രമായ വിവരങ്ങൾ മുളന്തുരുത്തി പോലീസ് ശേഖരിയ്ക്കുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങൾ തദ്ദേശീയരായ ജനങ്ങൾക്ക് ഭീഷണി ആയിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഈ തൊഴിലാളികളുടെ വിവര ശേഖരണത്തിന് മുതിരുന്നത്.
അതേസമയം ജനങ്ങളുടെ വർഷങ്ങളായുള്ള അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള ഭയാശങ്കകൾക്ക് ഈ നടപടിയിലൂടെ പോലീസ് പരിഹാരം ഉണ്ടാക്കും.
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ 2023 ഒക്ടോബർ ഒന്നാം തിയതി, ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണിവരെ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ വെച്ച് മൈഗ്രന്‍റ് ലേബര്‍ ക്യാമ്പ് നടത്തുന്നു.
എല്ലാ അന്യസംസ്ഥാന തൊഴിലാളി ദാതാക്കളും, ഇവരെ പാർപ്പിച്ചു വരുന്ന കെട്ടിട ഉടമകളും, മറ്റു സ്റ്റേക്ക് ഹോൾഡേഴ്‌സും പൊതു പ്രവർത്തകരും സന്നദ്ധപ്രവർത്തകരും അന്യസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് എത്തിയ്ക്കണമെന്ന് മുളന്തുരുത്തി പോലീസ് അറിയിയിച്ചു.
തൊഴിലാളികളുടെ ഫോട്ടോ, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുമായി ക്യാമ്പിൽ എത്തണമെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരശേഖരണ ക്യാമ്പ് വിജയിപ്പിക്കാൻ പൊതുജനങ്ങളുടെ സഹകരണവും ഉണ്ടാകണമെന്ന് മുളന്തുരുത്തി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആവശ്യപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *