ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യർക്കുമൊപ്പം. ഇതാദ്യമായാണ് ഇരുവരും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ സിനിമയിലേക്ക് തിരികെയെത്തിയ ഹൗൾ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. പിന്നീട് വേട്ട എന്ന ചിത്രത്തിലും ഒന്നിച്ചഭിനയിച്ചു.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മോഹൽലാൽ നായകനാകുന്ന ലിജോ ചിത്രം മലൈക്കോട്ടെ വാലിബൻ ജനുവരി 25ന് റിലീസ് ചെയ്യും. പുതുവർഷത്തിൽ മോഹൽലാലിന്റെ ആദ്യ ചിത്രമാകുമിത്.
മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് ലിജോയുടെ ഏറ്റവും ഒടുവിലത്തെ സിനിമ. ചിത്രം തിയേറ്ററിൽ വൻ വിജയമാകുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *