ലണ്ടൻ ∙ ഹാരിപോട്ടർ സിനിമാപരമ്പരയിൽ പ്രഫ. ഡംബിൾഡോർ എന്ന കഥാപാത്രമായി വേഷമിട്ടു പ്രശസ്തി നേടിയ ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. അഞ്ചുദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒട്ടേറെ നാടകങ്ങളിലും ടിവിപരമ്പരകളിലും സിനിമകളിലും വേഷമിട്ടു. 4 ബാഫ്ത പുരസ്കാരം നേടി. 8 ഹാരിപോട്ടർ സിനിമകളിൽ ആറെണ്ണത്തിലും അഭിനയിച്ചു. ഗോസ്ഫഡ് പാർക്ക്, ദ് കിങ്സ് സ്പീച്ച് എന്നിവയാണു മറ്റു പ്രധാന സിനിമകൾ. ഡബ്ലിനിൽ ജനിച്ച ഗാംബൻ ലണ്ടനിലാണു വളർന്നത്. 1970 കളിൽ ലണ്ടൻ നാഷനൽ തിയറ്ററിലൂടെ നാടകരംഗത്തു സജീവമായി. […]